Search Athmeeya Geethangal

468. ഭക്തരിന്‍ വിശ്വാസജീവിതം  
Lyrics : M.E.C.
ഭക്തരിന്‍ വിശ്വാസജീവിതം പോല്‍ ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ?
സ്വര്‍ഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടു തന്‍ ജീവിതം ചെയ്യുന്ന
 
1   അന്യദേശത്തു പരദേശിയായ് മന്നിതില്‍ കൂടാര വാസികളായ്
    ഉന്നതനാം ദൈവം ശില്‍പിയായ് നിര്‍മ്മിച്ച
    വന്‍ നഗരത്തിനായ് കാത്തു വസിക്കുന്ന-
 
2   അഗ്നിമേഘസ്തംഭം തന്നില്‍ ദൈവം
    മാറാതെ കാവല്‍ നില്‍ക്കും മരുവില്‍
    അന്നന്നവന്‍ നല്‍കും മന്നയില്‍ തൃപ്തരായ്
    അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന-
 
3   പിന്നില്‍ മികബലമുള്ളരികള്‍ മുന്നിലോ ചെങ്കടല്‍ വന്‍തിരകള്‍
    എങ്കിലും വിശ്വാസചെങ്കോലു നീട്ടിവന്‍
    ചെങ്കടലും പിളര്‍ന്നക്കരെയേറുന്ന-
 
4   പാപത്തിന്‍ തല്‍ക്കാലഭോഗം വേണ്ടാ ദൈവജനത്തിന്‍റെ കഷ്ടം മതി
    മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
    ക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന-
 
5   ചങ്ങല ചമ്മട്ടി കല്ലേറുകള്‍ എങ്ങും പരിഹാസം പീഡനങ്ങള്‍
    തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും ഭംഗമില്ലാതെ സമരം നടത്തുന്ന
 
6   മൂന്നുയാമങ്ങളും വന്‍തിരയില്‍ മുങ്ങുമാറായി വലയുകിലും
    മുറ്റും കടലിന്മീതെ നാലാം യാമത്തി-
    ലുറ്റ സഖിയവന്‍ വന്നിടും തീര്‍ച്ചയായ്
 
7   കഷ്ടതയാകും കടും തടവില്‍ ദുഷ്ടലോകം ബന്ധനം ചെയ്യുകില്‍
    ഒട്ടും ഭയമെന്യേയര്‍ദ്ധരാത്രിയില്‍ സ-
    ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന-
 
8   ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായി
    ക്രിസ്തുവില്‍ തന്‍റെ ധനത്തിനൊത്തു
    തീര്‍ത്തു തരുന്നൊരു നമ്മുടെ ദേവന്നു
    സ്തോത്രം പാടിടുവിന്‍ ഹല്ലേലുയ്യാ ആമേന്‍-

 Download pdf
33907091 Hits    |    Powered by Revival IQ