470. കാത്തിടും പരനെന്നെ കരുണ
Lyrics : K.V.Sകാത്തിടും പരനെന്നെ കരുണയോടവനെന്നും
കരളലിഞ്ഞു തന്തിരുക്കരങ്ങളാല് ഭരിച്ചു കാക്കും താനെന്നേക്കും
1 ചരമനാള് വരെ മാറ്റമെന്നിയേ പരമനിശ്ചയം മൂലം
പരമന് നീയെന്നെ പരിപാലിച്ചുകൊണ്ടിരുന്നിടുമെന്നും നിര്‍ണ്ണയം-
2 തിരുമുഖമെന്നെ നോക്കിയിരിപ്പതതി ധൈര്യത്തിനു ഹേതുവാം
മരണനിഴലിന് വഴിയില്‍കൂടി ഞാന്‍ നടന്നാലും തെല്ലും ഭയപ്പെടാ-
3 അഴിയാതുള്ളൊരു ജീവശക്തിയില്‍ പുതുജനനത്തിന് മക്കളായ്
തിരുവചനത്താല്‍ ജനിപ്പിച്ചാത്മിക പുതുക്കം തന്നെന്നെ കാക്കുന്നു-
4 ആരെ വിശ്വസിക്കുന്നെന്നറിയുന്നുണ്ടു ഞാനിന്ന്
അവനെനിക്കുള്ളോരുപനിധി പരമവസാനം വരെ സൂക്ഷിക്കും
![](images/PDF.gif)
Download pdf