Search Athmeeya Geethangal

1261. കാണും വരെ ഇനി നാം തമ്മില്‍  
1   കാണും വരെ ഇനി നാം തമ്മില്‍ കൂടെ വസിക്കട്ടെ ദൈവം
     ചേര്‍ത്തു തന്‍ചിറകിന്‍ കീഴില്‍ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ-
         
          യേശുവിന്‍ പാദത്തില്‍ ചേര്‍ന്നു നാം വരുവോളം
          യേശുവിന്‍ പാദത്തില്‍ ചേരുവോളം പാലിച്ചിടട്ടെ
 
2   കാണുംവരെ ഇനി നാം തമ്മില്‍ ദിവ്യ മന്ന തന്നു ദൈവം
     ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ-
 
3   കാണും വരെ ഇനി നാം തമ്മില്‍ ദുഃഖം വന്നു നേരിട്ടെന്നാല്‍
     സ്നേഹക്കൈയില്‍ ഏന്തിക്കൊണ്ടു കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ-
 

 Download pdf
33907445 Hits    |    Powered by Revival IQ