Search Athmeeya Geethangal

1151. കാണുക തോഴാ! കുരിശില്‍ 
Lyrics : E.K.G.
കാണുക തോഴാ! കുരിശില്‍ കാണുക തോഴാ!
കാല്‍വറിയമ്മാമലയില്‍ കാണുക തോഴാ!
 
1   കാരിരുമ്പിന്‍ ആണി മൂന്നില്‍ കാല്‍കരങ്ങള്‍ ചേര്‍ന്നു തൂങ്ങും
     കാരുണ്യ കടാക്ഷമേവം കാണുക തോഴാ! കുരിശില്‍
 
2   ലോക പാപമാകവേ തന്‍ ഏകജാതന്‍ തന്‍റെ തോളില്‍
     ആവഹിച്ചൊഴിപ്പതിന്നായ് നാകനാഥന്‍ മോദമാര്‍ന്നു
 
3   ആശയറ്റോരേഴകള്‍ പ്രത്യാശയാല്‍ നിറഞ്ഞുമേവാന്‍
     ആശ്രയ വിഹീനനായിട്ടേശു നാഥന്‍ തൂങ്ങിടുന്നു-                              E.K.G

 Download pdf
33907120 Hits    |    Powered by Revival IQ