Search Athmeeya Geethangal

212. ജഗല്‍ഗുരു നാഥാ! യേശുമഹേശാ! 
Lyrics : M E Cherian, Madurai
ജഗല്‍ഗുരു നാഥാ! യേശുമഹേശാ!
ജയ ജയ തവ നമസ്കാരം!
 
1   ആദിയില്‍ വചനമായിരുന്നവന്‍ നീ
     ആദിയനാദിയും നീയേ-
 
2   ആദമനേദനിലാദിയില്‍ ചെയ്ത
     പാതകം തീര്‍ത്ത മഹേശാ!
 
3   പാപനിവാരണ കാരണന്‍ നീയേ
      പാലയമാം പരമേശാ!
 
4   വഴിയും സത്യവും ജീവനും നീയേ
     വഴിയില്‍ തണലും തുണയും നീ
 
5   പഴയ പുതിയ നിയമങ്ങള്‍ രണ്ടും
     നിറഞ്ഞുനില്‍പ്പവന്‍ നീയേ
 
6   താവകനാമം പാപിക്കു ശരണം
     പാവന ദേവകുമാരാ!
 
7   ജയ ജയ ജനതതി വണങ്ങും നിന്‍പാദം
     ജയജഗദഖിലം നിന്‍ നാമം    

 Download pdf
48673372 Hits    |    Powered by Oleotech Solutions