Search Athmeeya Geethangal

1171. കാണുക നീയി കാരുണ്യവാനെ കുരി 
1   കാണുക നീയി കാരുണ്യവാനെ കുരിശതില്‍ കാല്‍വറിയില്‍
     കേണു കണ്ണീര്‍ തൂകുന്നു നോക്കു കാല്‍വറി മേടുകളില്‍
         
          എന്തൊരു സ്നേഹം എന്തൊരു സ്നേഹം പാപികളാം നരരില്‍
          നൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണന്‍ വെടിയുകയായ്!
 
2   പാപത്താല്‍ ഘോരമൃത്യു കവര്‍ന്ന ലോകത്തെ വീണ്ടിടുവാന്‍
     ആണി മൂന്നില്‍ പ്രാണനാഥന്‍ തൂങ്ങുന്നു നിന്‍പേര്‍ക്കായ്-
 
3   എന്തിനു നീയീ പാപത്തിന്‍ ഭാര വന്‍ചുമടേന്തിടുന്നു?
     ചിന്തി രക്തം സര്‍വ്വ പാപബന്ധനം പോക്കിടുവാന്‍-          

 Download pdf
33906751 Hits    |    Powered by Revival IQ