Search Athmeeya Geethangal

627. കാക്കും സതതവും പരമനെന്നെ 
Lyrics : C.T.M.
രീതി: പാടും പരമനു പരിചൊടു
 
കാക്കും സതതവും പരമനെന്നെ-തന്‍
തിരുചിറകുള്ളിലന്‍പായ്-കാക്കും സതതവും പരമനെന്നെ
         
          ശത്രുവില്‍ നിന്നുമാത്മ മൃത്യുവില്‍ നിന്നും നീക്കി
          സത്യമായ് പാലിച്ചു തന്‍നിത്യപദത്തിലെന്നെ
 
1   ഘോരവൈരിയിന്‍ പാശമാകെയറുത്തു മമ
     ജീവനെവിടുവിച്ച പ്രാണനാഥന്‍റെ തിരു-
     മേനിയോടണഞ്ഞെല്ലാകാലവും വസിപ്പതി-
     ന്നായെന്നടിമ നുകമാകെയകറ്റിയെന്നെ
 
2   ശത്രു പാഞ്ഞടുക്കുമ്പോള്‍ മിത്രമായ് നിന്നുകൊണ്ട്
     ശത്രുവിനെ ജയിപ്പാന്‍ വിദ്രുത വരം നല്‍കി
     കഷ്ടത പെരുകുമ്പോള്‍ ദൃഷ്ടിയിനാല്‍ നടത്തി
     ശിഷ്ടരോടണച്ചു സന്തുഷ്ടിപ്പെടുത്തിയെന്നെ-
 
3   സത്യമാ-മരക്കെട്ടും നീതിയാം കവചവും
     വിശ്വാസപ്പരിചയും രക്ഷയിന്‍ ശിരസ്ത്രവും
     പാദരക്ഷയായ് സുവിശേഷയത്നവും-പര
     മാത്മാവിന്‍ വചനമാം വാളും ധരിപ്പിച്ചെന്നെ-
 
4   സ്നേഹം സന്തോഷം സമാധാനം വിശുദ്ധി നീതി
     ദീര്‍ഘക്ഷമ വിനയമിന്ദ്രിയജയം തൃപ്തി
     ആദിയാം ആത്മാവിന്‍ ഫലങ്ങള്‍ നിറച്ചും അനു-
     വാസരം ഹൃദിയിങ്കല്‍ മോദവുമേകിയെന്നെ-
 
5   ക്ഷാമം പെരുകിയെന്നില്‍ ക്ഷേമം ഇല്ലാതെയാകില്‍  
     ആമോദത്തോടു സാരെഫാത്തില്‍ കടത്തുമവന്‍
     ദേശം വരണ്ടു നീരശേഷം വറ്റിപ്പോകുമ്പോള്‍
     ക്ലേശമകറ്റി കെരീതിങ്കലിരുത്തിയെന്നെ
 
6   അത്തിവൃക്ഷത്തിന്‍ ഫലമൊട്ടുമില്ലാതെയായി
     മുന്തിരിവള്ളിയുടെ യത്നവും നിഷ്ഫലമായ്
     ഗോശാല ശൂന്യമായി പോകുന്ന സമയത്തും
     ആശയോടെന്നും തിരുനാമം പുകഴ്ത്തിടുവെന്‍-
 
7   ഇത്രമാത്രവുമല്ല നിന്‍കൃപയൊന്നിനാല്‍ ഞാന്‍
     പത്രങ്ങള്‍ തളിര്‍ത്തുള്ളോരുത്തമ വൃക്ഷംപോലെ
     പുഷ്ടിയായ് കഷ്ടത്തിലും നഷ്ടത്തിലുമൊരുപോല്‍
     ഇഷ്ടലോകത്തെ നോക്കി ശ്രേഷ്ഠ തേജസ്സില്‍ വാഴാന്‍-         

 Download pdf
33907478 Hits    |    Powered by Revival IQ