Search Athmeeya Geethangal

1208. കാക്കണം ദിനംതോറും കരു 
Lyrics : K.V.S
കാക്കണം ദിനംതോറും കരുണയില്‍ നീ
കാക്കണം ദിനംതോറും
 
1   കാക്കണം ലോകത്തിന്‍ പോക്കില്‍ നിന്നെന്നുടെ
     ലാക്കെന്നും നിന്നിലാകുവാന്‍ കരുണയില്‍ നീ
 
2   ജോലികളില്‍ മനോഭാരമുണ്ടായി ഞാന്‍
     ജോലിയില്‍ മുഴുകിടാതെ കരുണയില്‍ നീ-
 
3   നല്ല മനസ്സാക്ഷി എള്ളളവും വിടാ-
     വുതല്ലാ സമയം തന്നു കരുമയില്‍ നീ-
 
4   വേദവാക്യങ്ങളെ ശോധന ചെയ്യുവാന്‍
     ആദരമരുളിയെന്നെ കരുണയില്‍ നീ-
 
5   മുന്നമെ ദൈവത്തിന്‍ രാജ്യവും നീതിയും
     തന്നെയന്വേഷിച്ചിടുവാന്‍ കരുണയില്‍ നീ-

 Download pdf
33906901 Hits    |    Powered by Revival IQ