Search Athmeeya Geethangal

509. ഭക്തരില്‍ വാത്സല്യമുള്ള ദൈ 
Lyrics : E.I.J
രീതി: എന്‍റെ ദൈവം മഹത്ത്വത്തില്‍
 
1   ഭക്തരില്‍ വാത്സല്യമുള്ള ദൈവമേ നിന്‍ പ്രിയനാമീ
     മര്‍ത്ത്യനില്‍ കനിഞ്ഞു ശക്തി നല്‍കണം-ലോക
     ശക്തിയെ ജയിച്ചു ജീവിച്ചിടുവാന്‍-
 
2   അന്ധകാരപ്രഭു തന്‍റെ തന്ത്രമോരോരോ വിധത്തില്‍
     ചന്തമോടയച്ചിടുന്നു സന്തതം-എന്‍റെ
     ബന്ധുവേ ചിന്തിക്കണം ഞാന്‍ നിന്‍ ഹിതം-
 
3   ആരുമെന്‍ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
     കാര്യമായെന്‍ നില നിന്നില്‍ കാക്കണം-എന്നില്‍
     സാരമാം സല്‍ഗുണങ്ങള്‍ വിളങ്ങണം-
 
4   ക്രിസ്തുവിന്‍ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന-
     ങ്ങോര്‍ത്തു ഞാന്‍ നിത്യവും കാത്തിരിക്കണം-നല്ല
     ശ്രദ്ധയോടെന്‍ ജീവിതം നയിക്കണം-

 Download pdf
33906735 Hits    |    Powered by Revival IQ