Search Athmeeya Geethangal

553. കരുതുന്നു നമ്മളെ കര്‍ത്താവു 
Lyrics : G.P
രീതി: വിരലൊന്നു മുട്ടിയാല്‍
         
കരുതുന്നു നമ്മളെ കര്‍ത്താവു നിത്യവും
കലങ്ങേണ്ട തന്‍ ജനമേ ആമയം തീര്‍ത്തവന്‍
ചേലൊടു പോറ്റിടും എന്നും നിര്‍ണ്ണയമായ്-
 
1   വിലയേറും തന്‍ ചോര വിലയായ് തന്നെന്നെ
     വിമലജന്‍ വാങ്ങിയല്ലോ ഇതുപോലെ സ്നേഹിച്ചു
     ജീവനും നല്‍കുവാന്‍ ആരു തുനിഞ്ഞിടുമോ?-
 
2   മുന്നിലെ ചെങ്കടല്‍ പിന്നിലെ വന്‍ പട
     തന്നിലും തന്‍ജനത്തെ ഖിന്നത തീര്‍ത്തുടന്‍
     അക്കരെയെത്തിച്ചോന്‍ എന്നും നമ്മള്‍ക്കുണ്ട്-
 
3   മരുവാസമേകും പ്രതികൂലമെത്രയും മധുരമായ് മാറ്റുമവന്‍
     മരണത്തിന്‍ നിഴലിലും പതറാതെ നിര്‍ത്തുവാന്‍
     മുറ്റും ശക്തനവന്‍-
 
4   വീടൊന്നൊരുക്കി ഹാ! വേഗത്തില്‍ വന്നിടും
     വീട്ടില്‍ കൈക്കൊണ്ടിടും താന്‍ നിത്യതമുഴുവനും
     പിരിയാതെ വാഴും നാം നിത്യവും ആനന്ദമായ്-       

 Download pdf
34198356 Hits    |    Powered by Revival IQ