Search Athmeeya Geethangal

835. കരുതുന്നു കാന്തന്‍ കനിവോലുംpw  
Lyrics : A.J
കരുതുന്നു കാന്തന്‍ കനിവോലും കാന്തന്‍
കരതലങ്ങള്‍ക്കുള്ളില്‍ പൊതിയുന്നു കാന്തന്‍
മനമേ ഇനി നീ കലങ്ങിടേണ്ടായീ മരുവില്‍
കലങ്ങിടേണ്ടായീ മരുവില്‍
 
1   ആപത്തനര്‍ത്ഥങ്ങള്‍ പൊരുന്നിരിക്കും വഴിയില്‍
     ആകുലഭാരങ്ങള്‍ തിങ്ങുന്ന വേളകളില്‍
     ആശ്വാസദായകന്‍ അകമേയുള്ളതാല്‍ ആനന്ദമല്ലാതെ മറ്റെന്തു മനമേ?-
 
2   ഗര്‍ജ്ജിക്കും സിംഹങ്ങള്‍ അലറുന്ന പടുകുഴിയില്‍
     എരിയുന്ന തീച്ചൂള നടുവിലും നിന്നരികില്‍ ആണിപ്പാടുള്ളവന്‍
     കരങ്ങളാല്‍ നടത്തും ആനന്ദമേകിടും തന്‍ തിരുവചനം-               A.J

 Download pdf
34198265 Hits    |    Powered by Revival IQ