Search Athmeeya Geethangal

867. കരുതുന്നവന്‍ കര്‍ത്തനല്ലയോ കാക്കുന്നവന്‍  
Lyrics : P.P.
കരുതുന്നവന്‍ കര്‍ത്തനല്ലയോ കാക്കുന്നവന്‍ കരുത്തനല്ലയോ
കലങ്ങേണ്ട മനമേ നീ കര്‍ത്തന്‍ കരങ്ങളിലല്ലയോ നീ (2)
 
1   പ്രതികൂലങ്ങള്‍ പര്‍വ്വതങ്ങള്‍ പോല്‍
     മുന്നില്‍ വന്നാലും നീ ഭയപ്പെടേണ്ട (2)
     കര്‍ത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താന്‍ (2)
 
2   ഭാവിയോര്‍ത്തു നീ ഭാരപ്പെടുന്നോ
     ചിന്താഭാരത്താല്‍ നീ വലഞ്ഞിടുന്നോ (2)
     സമര്‍പ്പിക്ക നിന്‍റെ ഭാരങ്ങള്‍ ചുമക്കുവാന്‍ നാഥനുണ്ടല്ലോ (2)
 
3   അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോന്‍
     സദാകാലവും കൂടെയുള്ളതാല്‍ (2)
     സങ്കടങ്ങള്‍ വേണ്ട തെല്ലുമേ സന്തോഷത്താല്‍ പാടിസ്തുതിക്കാം (2) 

 Download pdf
34198349 Hits    |    Powered by Revival IQ