Search Athmeeya Geethangal

773. കരുതുന്നവന്‍ ഞാനല്ലയോ കല 
1   കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ
     കണ്ണുനീരിന്‍റെ താഴ്വരയില്‍ കൈവിടുകയില്ല ഞാന്‍ നിന്നെ
 
2   എന്‍റെ മഹത്വം കാണുക നീ എന്‍റെ കയ്യില്‍ തരിക നിന്നെ
     എന്‍റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു എന്നും നടത്തിടും കൃപയാല്‍
 
3   എല്ലാവരും നിന്നെ മറന്നാല്‍ ഞാന്‍ നിന്നെ മറന്നിടുമോ
     എന്‍റെ കരത്തില്‍ നിന്നെ വഹിച്ചു എന്നും നടത്തിടും ധരയില്‍-
 
4   അബ്രഹാമിന്‍റെ ദൈവമല്ലയോ അത്ഭുതം ഞാന്‍ ചെയ്കയില്ലയോ
     ചെങ്കടലിലും വഴി തുറപ്പാന്‍ ഞാനിന്നു ശക്തനല്ലയോ

 Download pdf
34198377 Hits    |    Powered by Revival IQ