Search Athmeeya Geethangal

756. കരുതിടും കരുതിടും കരുതിടും 
Lyrics : G.P.
കരുതിടും കരുതിടും കരുതിടും നാഥന്‍
കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍
കഷ്ടനാളില്‍ കൈവിടാതെ തന്‍റെ പക്ഷങ്ങള്‍-
ക്കുള്ളിലഭയം തന്നു സാധു എന്നെ കരുതിടും
 
1   മനസ്സുരുകി നീറും നേരം തഴുകിടും
     മനസ്സലിഞ്ഞു ഏഴയെന്നെ കരുതിടും കണ്ണുനീരെല്ലാം കര്‍ത്തന്‍ തുടച്ചിടും
     എന്‍റെയുള്ളം കുതൂഹലത്താല്‍ നിറഞ്ഞു കവിഞ്ഞിടും
 
2   മരണനിഴലിന്‍ വഴികളില്‍ തുണ വരും     
     അരിഗണത്തെ ജയിച്ചിടാന്‍ കൃപതരും സര്‍വ്വഭീതിയും അകലെ അകറ്റിടും
     എന്നെയെന്നും പരിചരിച്ചു നാഥന്‍ നടത്തിടും-
 
3   സുഗന്ധതൈലം എന്‍റെ തലയില്‍ പകര്‍ന്നിടും
     പുതിയ കൃപകള്‍ നാള്‍കള്‍തോറും തുടര്‍ന്നിടും
     സ്തോത്രഗീതമെന്‍ നാവിലുയര്‍ന്നിടും
     എന്നും നാഥന്‍ പിരിഞ്ഞിടാതെന്നരികില്‍ പാര്‍ത്തിടും-
 
4   പരമസീയോന്‍ പുരിയില്‍ നാഥനൊരുക്കിടും
     പുതിയ വീട്ടില്‍ചെന്നു ഞാനും ചേര്‍ന്നിടും ദു:ഖമില്ലിനി മരണമില്ലിനി
    നിത്യമോദം അനുഭവിച്ചു നിത്യം വാഴും ഞാന്‍-                 

 Download pdf
34198303 Hits    |    Powered by Revival IQ