Search Athmeeya Geethangal

610. കരുണാസാഗരമേ -ദേവാ തരിക 
Lyrics : J.S.
          
രീതി: സീയോന്‍ യാത്രയതില്‍
 
കരുണാസാഗരമേ-ദേവാ തരിക നിന്‍ കൃപാവരങ്ങള്‍
         
          ജീവിച്ചാലും നാഥാ! മരിച്ചാലും ദേവാ
          മഹിമ തൃപ്പാദത്തിലേറ്റിടുവാന്‍-
 
1   പാപത്തെ വെറുത്തിടുവാന്‍ -ഈ ലോകത്തെ ജയിച്ചിടുവാന്‍
     ദൈവത്തിന്‍ ശക്തിയില്‍ ഞാന്‍-നിത്യം ഭക്തിയില്‍ വളര്‍ന്നിടുവാന്‍-
 
2   ദൈവത്തില്‍ വസിച്ചിടുവാന്‍-ദിവ്യസ്നേഹത്തില്‍ രസിച്ചിടുവാന്‍
     ആത്മാവില്‍ ഫലം കായ്പാന്‍-നാഥാ തരിക നിന്‍കൃപാവരങ്ങള്‍-
 
3   തിരുഹിതം തികച്ചിടുവാന്‍-നാഥാ! യാഗമായ് സമര്‍പ്പിക്കുവാന്‍
     പരിശുദ്ധനനുരൂപമായ് രൂപാന്തരം വരുത്തിടുവാന്‍-
 
4   വരവിന്നായൊരുങ്ങിടുവാന്‍-പ്രാണപ്രിയനെയെതിരേല്‍ക്കുവാന്‍
     വിശുദ്ധിയെ തികച്ചിടുവാന്‍-കര്‍ത്താ തരികനിന്‍ വരദാനങ്ങള്‍- 

 Download pdf
34198387 Hits    |    Powered by Revival IQ