Search Athmeeya Geethangal

24. ഭജിക്കുക നീ നിത്യം യേശുമഹേശനെ 
Lyrics : K V Simon
1   ഭജിക്കുക നീ നിത്യം യേശുമഹേശനെ
     യേശുമഹേശനെ നാക നിവാസനെ
 
2   ദേവകള്‍ വണങ്ങിടും ദീനദയാലുവെ
     സദയമീ നമ്മെക്കാക്കും സല്‍ഗുണസിന്ധുവെ
 
3   മരിയയിലവതാരം ചെയ്തൊരു നാഥനെ
     മലയതില്‍ ബലി ചെയ്ത മര്‍ത്യശരീരനെ
 
4   മാനുവേലാഹ്വയം പൂണ്ട മഹേശനെ
     മന്നിടം ത്രിദിവമായ് മാറ്റിടും മര്‍ത്യനെ
 
5   താരകം കരങ്ങളില്‍ താങ്ങിടും നാഥനെ
          തരണിപോലവനിയില്‍ വന്നിടും വന്ദ്യനെ

 Download pdf
33907187 Hits    |    Powered by Revival IQ