Search Athmeeya Geethangal

766. കരുണാനിധിയേ കാല്‍വറി അന്‍പേ 
കരുണാനിധിയേ കാല്‍വറി അന്‍പേ ആ-ആ-ആ-ആ-
നീ മാത്രമാണെനിക്കാധാരം
 
1   കൃപയേകണം കൃപാനിധിയെ കൃപാനിധിയെ കൃപാനിധിയെ
     മുമ്പേ പോയ നിന്‍പിമ്പേ ഗമിപ്പാന്‍ ആ-ആ-ആ-ആ-
     നീ മാത്രമാണെനിക്കാധാരം-
 
2   താതനിന്നിഷ്ടം മന്നില്‍ ഞാന്‍ ചെയ്വാന്‍
     തന്നില്‍ വസിപ്പാന്‍ ഉന്നതം ചേരാന്‍
     ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ-ആ-ആ-ആ-
     ഓടുന്നു നാടിനെ പ്രാപിപ്പാന്‍-
 
3   മാറാ എലീമില്‍ പാറയിന്‍ വെള്ളം മാറാത്തനേകം മാധുര്യമന്ന
     പാറയാം യാഹെന്‍ രാപ്പകല്‍ ധ്യാനം ആ-ആ-ആ-ആ-
     യോര്‍ദ്ദാന്‍റെ തീരമെന്‍ ആശ്വാസം-
 
4   എന്നെന്‍ സീയോനെ ചെന്നങ്ങു കാണും
     അന്നെന്‍ കണ്ണീരും മാറു കനാനില്‍
     ഭക്തര്‍ ശ്രവിക്കും കര്‍ത്തൃകാഹളം ആ-ആ-ആ-ആ-
     വ്യക്തമായ് കാണും എന്‍ രക്ഷകനെ-

 Download pdf
34198424 Hits    |    Powered by Revival IQ