Search Athmeeya Geethangal

367. കരുണാരസരാശേ! കര്‍ത്താവേ 
Lyrics : A.V.
കരുണാരസരാശേ! കര്‍ത്താവേ! കരളലിയേണം പ്രഭോ!
യേശുമഹേശാ! ശാശ്വത നാഥാ!
ആശിഷമാരി നല്‍കേണം ദേവാ!
 
1   തിരുമൊഴിയാലീ ജഗദഖിലം നീ രചിച്ച ദേവാ! പരമേശാ!
     തിരുസവിധേ സ്തുതിഗാനം പാടും
     അടിയങ്ങളെ നീ അനുഗ്രഹിക്കു-
 
2   തിരുവചനം ഇന്നാഴമായ് നല്‍കി ഉള്ളങ്ങളെ നീ ഉണര്‍ത്തണമേ
     ആയിരമായിരം പാപികള്‍ മനമിന്ന്
     ഒരുക്കണമേ അങ്ങേ സ്വീകരിപ്പാന്‍-

 Download pdf
34198299 Hits    |    Powered by Revival IQ