Search Athmeeya Geethangal

141. കരുണനിറഞ്ഞവനേ എന്നെ  
Lyrics : G.P.
1   കരുണനിറഞ്ഞവനേ എന്നെ കരുതും നല്ലവനേ
     കരളലിഞ്ഞെന്നും കണ്മണിപോലെ കാത്തിടുമുന്നതുനേ
 
          എന്നേശുനാഥാ സ്തോത്രം
          സ്തോത്രമെന്നും സ്തോത്രമെന്നും എന്‍ജീവകാലമെന്നും
 
2   ഇരുളിന്‍ വഴികളിലും തുണയരുളും വല്ലഭനേ
     ഹൃദയം കലങ്ങി മിഴികള്‍ നനഞ്ഞാല്‍ കണ്ണീര്‍ തുടപ്പവനേ-
 
3   ഇരവില്‍ മറവിടമേ-പൊന്‍പുലരിയില്‍ മന്നയുമേ
     മാറയില്‍ മധുവും പാറയില്‍ ജലവും സര്‍വ്വവും നീ മാത്രമേ-
 
4   സ്നേഹത്തിന്നുറവിടമേ-നിന്നെ സ്നേഹിക്കും ഞാനെന്നുമേ
     എന്നെയും സ്നേഹിച്ചു ജീവനും തന്ന എന്നേശുനായകനേ- 
                                                                                          G.P

 Download pdf
34198424 Hits    |    Powered by Revival IQ