Search Athmeeya Geethangal

1207. കരുണാകരാ! ദൈവമേ! വരമേകണേ 
കരുണാകരാ! ദൈവമേ! വരമേകണേ യീക്ഷണം
തിരുവേദവാക്കേവരും ശരിയായ് ഗ്രഹിച്ചിടുവാന്‍
 
1   മധുപോലെയല്ലേതിലും രസമേറുമീ ഭോജനം
     സുധതന്നെയാം പൊന്നിലും വിലകൂടുമാസാധനം-
 
2   തിരുവാക്യമാരുള്ളിലൊര്‍ത്തതു നല്ലപോല്‍ കാത്തിടു-
     ന്നവനെപ്പോഴും ദിവ്യമാമൊളിപൂണ്ട ഹോ! നിന്നിടും-
 
3   ബഹുദൂരമാം യാത്രയില്‍ പിശകാതെ യീ ദാസരേ
     വഴികാട്ടുവാന്‍ നിന്‍ വചസ്സുതകും പടിക്കേകണം-
 
4   രിപുസഞ്ചയം പോരിനായിളകുന്നിതാ; ശാന്തിയും
     ഭയവും കലര്‍ന്നുള്ളതാം പ്രതിവാദ മോതുവതിന്നു നീ

 Download pdf
34198410 Hits    |    Powered by Revival IQ