Search Athmeeya Geethangal

114. കരുണയിന്‍ സാഗരമേ! എന്നെന്നും 
Lyrics : P.T
രീതി: ഹൃദയത്തുടന്‍ തുതിപ്പോം
         
കരുണയിന്‍ സാഗരമേ!
എന്നെന്നും പാടിപ്പുകഴ്ത്തും! ഞാന്‍
കാല്‍വറിയിന്‍ സ്നേഹം
 
1   നീചനാമെന്നെയും തേടി വന്‍ക്രൂശു ചുമന്നോ നീ
     എന്‍ പാപത്തിന്‍ ഫലമാം മരണം
     സഹിച്ചെന്നെയും വീണ്ടെടുത്തോ?
 
2   മുള്‍മുടി ചൂടി നീയെന്‍ ശാപം വഹിച്ചിതോ
     ആ പാവന പാണികള്‍ ആണികളില്‍ ക്രൂശില്‍ തറച്ചിതോ!-
 
3   പാപത്തിന്‍ ശിക്ഷകള്‍ നീക്കി എനിക്കാശ്രയം നല്‍കിടാന്‍
     നിന്‍ പാവനഹൃദയം പിളര്‍ന്നുവെന്നോ!
     പാവന സ്നേഹത്താല്‍-
 
4   മരണത്തിന്‍ ശക്തിയെ തകര്‍ത്തു സാത്താനെ ജയിച്ചു നീ
     ഈ അടിമയാമെന്നെ വിടുവിച്ചതാല്‍
     എന്നും നിന്‍ അടിമ ഞാന്‍-  

 Download pdf
34198320 Hits    |    Powered by Revival IQ