Search Athmeeya Geethangal

865. കരുണയിന്‍ പരിപാലനം എന്നും ചൊ 
Lyrics : B.J.
1   കരുണയിന്‍ പരിപാലനം എന്നും ചൊരിയണമീ ദാസനില്‍ (2)
     മരണംവരെയും ശരണം നിന്‍ചരണം (2) തരണം നിന്‍ പാദമഭയം
     ഈ ഏഴയില്‍ കനിയണമേ സദയം (2)
 
2   കാര്‍മുകിലേറിടുമ്പോള്‍ ജീവിതം കൂരിരുള്‍ നിറഞ്ഞിടുമ്പോള്‍
     കാണുമേ ഞാന്‍ മേഘേ മാരിവില്ലന്‍ ശോഭ
     ഏശിടുമേ ഹൃദയേ മെല്ലെ ഈശനെ നിന്‍ മൊഴികള്‍-
 
3   എന്‍ പാദം തളര്‍ന്നിടുമ്പോള്‍ ചുമലില്‍ വന്‍ഭാരം വന്നിടുമ്പോള്‍ (2)
     നരച്ചിടുവോളം ചുമന്നിടാമെന്നുള്ള വാഗ്ദത്ത മോര്‍ത്തിടുന്നു ദിനവും
     യാത്ര ഞാന്‍ തുടര്‍ന്നിടുന്നു (2)
 
4   സ്തോത്രം സദാ പരനേ നിന്നെ കീര്‍ത്തനം ചെയ്തിടുന്നേ (2)
     യേശു മഹേശനെ ജീവനാധാരമേ (2) ആശയാല്‍ നിറഞ്ഞിടുന്നേ
     എന്‍മാനസം താണു വണങ്ങിടുന്നേ (2)  

 Download pdf
34198356 Hits    |    Powered by Revival IQ