Search Athmeeya Geethangal

576. കരുണ നിറഞ്ഞ കടലേ കാലാകാലമെ 
Lyrics : G.P.
കരുണ നിറഞ്ഞ കടലേ കാലാകാലമെല്ലാം എന്നെ കാത്തിടണേ
കര്‍ത്താവേ കൈവിടാതെ കരുണ നിറഞ്ഞ കടലേ-
 
1   ഓളങ്ങള്‍ മലപോലുയര്‍ന്നിടുന്ന വേളയിലും വന്‍വിനകളിലും
     ചിറകടിയില്‍ തവ നിഴലില്‍ അഭയം തരും നീയെനിക്ക്-
 
2   മാരുത-നെതിരായ് വീശിടിലും മാറയിന്നനുഭവമേറിടിലും
     മനസ്സലിഞ്ഞു മറവിടത്തില്‍ മന്നവാ എന്നെ കാത്തിടണേ-
 
3   വൈരികള്‍ നടുവില്‍ വിരുന്നൊരുക്കി ധൈര്യമായെന്നെ വഴി നടത്തും
     പരമനാഥാ! നീ നിയതം പിരിയാതരികില്‍ പാര്‍ക്കണമേ-
 
4   കാല്‍വറി കുരിശതിലെനിക്കായി വാവിട്ടു കരഞ്ഞു മരിച്ചവന്നായ്
     എരിഞ്ഞുതീര്‍ന്നു ധരയില്‍നിന്നും പിരിഞ്ഞുപൊവതെന്നാഗ്രഹമാം-

 Download pdf
34198320 Hits    |    Powered by Revival IQ