Search Athmeeya Geethangal

1008. കര്‍ത്തൃകാഹളം യുഗാന്ത്യ 
Lyrics : V.N
1   കര്‍ത്തൃകാഹളം യുഗാന്ത്യകാലത്തില്‍ ധ്യാനിക്കുമ്പോള്‍
     നിത്യമാം പ്രഭാതശോഭിതത്തിന്‍ നാള്‍
     പാര്‍ത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേ
     പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും
         
          പേര്‍ വിളിക്കും നേരം കാണും (3)
          പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും
 
2   ക്രിസ്തനില്‍ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തില്‍
     ക്രിസ്തന്‍ ശോഭ ധരിപ്പാനുയിര്‍ത്തു തന്‍ ഭക്തര്‍
     ഭവനേ ആകാശമപ്പുറം കൂടിടുമ്പോള്‍
     പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും-
 
3   കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ
     വാര്‍ത്ത ഞാന്‍ ചൊല്ലിടട്ടെ തന്‍ സ്നേഹത്തിന്‍
     പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തു ജീവിതാന്ത്യത്തില്‍
     പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും-                                    V.N

 Download pdf
34198326 Hits    |    Powered by Revival IQ