Search Athmeeya Geethangal

1126. കേള്‍ക്ക കേള്‍ ഒര്‍ കാഹളം 
Lyrics : V.N.

 

<p style="\&quot;margin-left:" 40px;\"="">‘We have heard the joyful sound’
 

1   കേള്‍ക്ക കേള്‍ ഒര്‍ കാഹളം മോചനം സ്വാതന്ത്ര്യം

     ദൈവത്തിന്‍ വിളംബരം മോചനം സ്വാതന്ത്ര്യം

     നാശമാകും ഏവര്‍ക്കും ഭാഗ്യയോവേല്‍ വത്സരം

     ഘോഷിപ്പിന്‍ എല്ലാടവും മോചനം സ്വാതന്ത്ര്യം-

 

2   ചൊല്ലുവിന്‍ കാരാഗൃഹേ മോചനം സ്വാതന്ത്ര്യം

     കേള്‍ക്കുവിന്‍ ഹേ! ബദ്ധരേ! മോചനം സ്വാതന്ത്ര്യം

     ക്രൂശിന്‍ മേലേ കാണുവിന്‍ നിത്യമാം ഉദ്ധാരണം

     യേശുവോടു വാങ്ങുവിന്‍ മോചനം സ്വാതന്ത്ര്യം

 

3   ദുഷ്ടന്മാരെ രക്ഷിപ്പാന്‍ മോചനം സ്വാതന്ത്ര്യം

     ശിഷ്ടരാക്കിത്തീര്‍ക്കുവാന്‍ മോചനം സ്വാതന്ത്ര്യം

     ദൈവസ്നേഹം കാണുവിന്‍ വാഴ്ത്തുവിന്‍ തന്‍ കാരുണ്യം

     ജീവന്‍ ദാനം പ്രാപിപ്പാന്‍ മോചനം സ്വാതന്ത്ര്യം-

4   പാപഭാരം മാറ്റുവാന്‍ മോചനം സ്വാതന്ത്ര്യം

     മായസേവ തീരുവാന്‍ മോചനം സ്വാതന്ത്ര്യം

     ഹാ! സൗഭാഗ്യവാര്‍ത്തയെ എങ്ങനെ നിഷേധിക്കാം?

     ഇത്ര വല്യൊര്‍ രക്ഷയെ മോചനം സ്വാതന്ത്ര്യം

 

5   സ്വര്‍ഗ്ഗം സാക്ഷി പുത്രനില്‍ മോചനം സ്വാതന്ത്ര്യം

     തര്‍ക്കം വേണ്ടാ ഭൂമിയില്‍ മോചനം സ്വാതന്ത്ര്യം

     വിശുദ്ധാത്മ മുദ്രയാല്‍ ഉണ്ട് പൂര്‍ണ്ണനിശ്ചയം

     പ്രാപിക്കാം വിശ്വാസത്താല്‍ മോചനം സ്വാതന്ത്ര്യം-

6   പര്‍വ്വതങ്ങള്‍ കേള്‍ക്കട്ടെ മോചനം സ്വാതന്ത്ര്യം-

     ആഴങ്ങള്‍ മുഴങ്ങട്ടെ മോചനം സ്വാതന്ത്ര്യം

     ദ്വീപും കേട്ടു ചൊല്ലട്ടെ യേശുനാഥ വന്ദനം

    സൃഷ്ടിയെല്ലാം പാടട്ടെ മോചനം സ്വാതന്ത്ര്യം-


 Download pdf
33907445 Hits    |    Powered by Revival IQ