Search Athmeeya Geethangal

688. കര്‍ത്താവുയിര്‍ത്തുയരേ ഇന്നും 
Lyrics : C.J.
കര്‍ത്താവുയിര്‍ത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാല്‍ ജയഗീതങ്ങള്‍ പാടി കീര്‍ത്തിക്കാം തന്‍മഹത്വം
 
1   വല്ലഭനായ് വാഴുന്നവന്‍ എല്ലാധികാരവുമുള്ളവനായ്
     നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാം-
 
2   മൃത്യുവിനാല്‍ മാറിടുന്ന മര്‍ത്യനില്‍ ചാരിടുന്നവരൊടുവില്‍
     വിലപിതരാമെന്നാല്‍ ചാരുന്നു നാം വലിയവന്‍ ക്രിസ്തുവില്‍ ഹാ!
 
3   വിളിച്ചു നമ്മെ വേര്‍തിരിച്ച വിമലന്‍റെ സല്‍ഗുണം ഘോഷിച്ചു നാം
     പാര്‍ത്തിടാം പാരിതിലനുദിനവും പരമമോദിതരായ്-
 
4   ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ!
     മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!-

 Download pdf
34198408 Hits    |    Powered by Revival IQ