Search Athmeeya Geethangal

708. കര്‍ത്താവു ഞങ്ങള്‍ക്കു സങ്കേത 
Lyrics : P.P.G.
സങ്കീ. 90,  രീതി: എന്തതിശയമേ
         
കര്‍ത്താവു ഞങ്ങള്‍ക്കു സങ്കേതമാണെന്നും
ശാശ്വതദൈവമെന്നും-എന്നാല്‍
ശോഭിക്കും രാവിലെ വാടും പൂവെന്നപോല്‍ മായുന്നു മന്നില്‍ നരന്‍
 
1   മണ്ണിനാല്‍ നിര്‍മ്മിച്ചു ദൈവം മനുഷ്യനെ
     മന്നില്‍ മോദേന വാഴാന്‍-എന്നാല്‍
     മന്നില്‍ പാപമൂലം മര്‍ത്യനായ് തീര്‍ന്നവന്‍ മണ്ണില്‍ ലയിച്ചിടുന്നു-
 
2   ശക്തനെന്നാകിലും ഭക്തനെന്നാകിലും
     മന്നനെന്നായിടിലും-പാരം
     കണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നു-
 
3   അന്ത്യനാളിന്നായിട്ടെണ്ണാന്‍ കഴിയണേ
     ഞങ്ങള്‍ക്കറിവില്ലതില്‍-പാരം
     ജ്ഞാനം പ്രാപിച്ചിടാന്‍ നിന്‍പാത കാംക്ഷിപ്പാന്‍ ആവേശമേകിടേണം-
 
4   ബാല്യവും യൗവനകാലവും മായയാം
     ഭാഗ്യനാള്‍ അന്ത്യമാകാം-ദേവാ!        
     ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണം-
 
5   തോന്നേണമേ സഹതാപമീയേഴയില്‍
     ഭാരങ്ങളേറുന്നേരം-ദേവാ
     തൃപ്തരാക്കിടണം നിന്‍ദയയാല്‍ ഞങ്ങള്‍ ഘോഷിപ്പാനായുസ്സെല്ലാം-
 
6   ഇന്നു കാണുന്നവന്‍ നാളെ കാണാതാകാം
     ശാശ്വതമല്ലൊന്നുമേ-ഭൂവില്‍
     നീ വിളിക്കുന്നേരം ആരറിയും ദേവാ! സ്വസ്ഥത നിന്‍ സവിധേ-
 
7   ഒന്നുമില്ലാതെ നാം വന്നു, ഭൂവില്‍നിന്നും
     ഒന്നുമില്ലാതെ പോകും-എന്നാല്‍
     കര്‍ത്താവിനെന്നപോല്‍ ചെയ്തതാം നന്മകള്‍ പിന്‍ചെല്ലും നിത്യതയില്‍
 
8   കാഹളനാദം ധ്വനിക്കുവോളം ലോകം
     നീറുന്നു ദീനതയില്‍-ദേവാ! ആശ്വാസമേകുക
     നിന്‍വാക്കിനാല്‍ ഞങ്ങള്‍ ആശ്വാസമുള്‍ക്കൊള്ളുവാന്‍-

 Download pdf
34198353 Hits    |    Powered by Revival IQ