Search Athmeeya Geethangal

1029. കര്‍ത്താവു വാനില്‍ വന്നിടാറായി 
Lyrics : C.J.
  
കര്‍ത്താവു വാനില്‍ വന്നിടാറായി
പ്രതിഫലം നമുക്കു തന്നിടാനായി
 
1   കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല
     ദുഷ്ടജനമാരും അവിടെ വരികില്ല-
 
2   ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത
     ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം-
 
3   വാഴും നാം മന്നിടത്തില്‍ അന്നാളില്‍ മന്നവര്‍ നാം
     താഴുമരിഗണം ആ നല്‍ഭരണത്തില്‍-
 
4   പുതുവുടല്‍ ധരിച്ച് പ്രതിഫലം പ്രാപിച്ച്
     പുതുശാലേം പുരിയതില്‍ കാണും നാമെല്ലാരും-
 
5   കാലങ്ങളേറെയില്ല നാളുകള്‍ നീളുകില്ല
     കാന്തനവന്‍ വരും ഒരുങ്ങിടാം പ്രിയരേ-                    

 Download pdf
34198278 Hits    |    Powered by Revival IQ