Search Athmeeya Geethangal

968. കര്‍ത്താവു മേഘേ വന്നിടുമേ 
Lyrics : C.V.V.
രീതി: യേശുവിന്‍ പിമ്പേ
 
1   കര്‍ത്താവു മേഘേ വന്നിടുമേ തന്‍പ്രിയമക്കളെ ചേര്‍ത്തിടുവാന്‍
     മോദിച്ചിടാം നാം ഘോഷിച്ചിടാം യേശുവിന്‍നാമത്തെ ഉയര്‍ത്തിടാം
         
          ഉണര്‍ന്നിടാം നാമുണര്‍ന്നിടാം നമ്മുടെ നാഥന്‍ വന്നിടാറായ്
 
2   കര്‍ത്താവിന്‍ സന്നിധി സന്തോഷമേ നാഥന്‍റെ വചനം ആശ്വാസമേ
     കര്‍ത്താവിന്‍ മാര്‍ഗ്ഗേ പോകുക നാം അവന്നായി മന്നില്‍ ജീവിച്ചിടാം-
 
3   കര്‍ത്താവിന്നാത്മ ശക്തിയാലെ അത്ഭുതമാം ബലം നേടിടുക
     മന്നിലെ ജീവിതം തളരുമ്പോള്‍ ഈ ബലത്താലെ നാം ഓടിടുക-
 
4   മാറിടും ലോകം തന്‍ വരവില്‍ ചേര്‍ന്നിടുമേ നാം നിത്യതയില്‍
     വാണിടുമെന്നും തന്‍സുതരായ് ഹല്ലേലുയ്യാ ഗീതം പാടിടും നാം-           C.V.V

 Download pdf
34198415 Hits    |    Powered by Revival IQ