Search Athmeeya Geethangal

1018. കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും 
Lyrics : M.K.V
1   കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും
     പ്രധാന ദൈവദൂത ശബ്ദത്തോടും
     സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍ 
     എത്രയോ സന്തോഷം..... മദ്ധ്യാകാശത്തില്‍
 
2   മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാര്‍
     കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍
     പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നിടുമേ
     തീരാത്ത സന്തോഷം... പ്രാപിക്കുമവര്‍
 
3   ജീവനോടീ ഭൂതലേ പാര്‍ക്കും ശുദ്ധര്‍
     രൂപാന്തരം പ്രാപിക്കുമന്നേരത്തില്‍
     ഗീതസ്വരത്തോടും ആര്‍പ്പോടും കൂടെ
     വിണ്ണുലകം പൂകും.... ദുതതുല്യരായ്
 
4   കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ദിനത്തില്‍
     തന്‍റെ കാന്തയാകും വിശുദ്ധ സഭ
     മണിയറയ്ക്കുള്ളില്‍ കടക്കുമന്നാള്‍
     എന്തെന്തുസന്തോഷം..... ഉണ്ടാമവര്‍ക്ക്
 
5   സിദ്ധന്മാരാം പൂര്‍വ്വ പിതാക്കളെല്ലാം
     മദ്ധ്യാകാശത്തില്‍ കല്യാണവിരുന്നില്‍
     ക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോള്‍
     ആമോദമായ് പാടും..... ശാലേമിന്‍ ഗീതം
 
6   ആദ്യം മുതല്‍ക്കുള്ള സര്‍വ്വശുദ്ധരും
     തേജസ്സില്‍ കര്‍ത്താവിനോടൊന്നിച്ചെന്നും
     നീതി വസിക്കുന്ന പുത്തന്‍ ഭൂമിയില്‍
     ആനന്ദത്തോടെന്നും..... പാര്‍ത്തിടുമവര്‍
 
7   ദേവാധി ദേവന്‍ സര്‍വ്വത്തിന്നും മീതെ
     തന്‍കൂടാരം വിശുദ്ധര്‍ മദ്ധ്യത്തിലും
     എന്നേക്കുമവര്‍ തന്നെക്കണ്ടു മോദാല്‍
     ഹല്ലേലുയ്യാ പാടും..... നിത്യയുഗത്തില്‍-           

 Download pdf
34198258 Hits    |    Powered by Revival IQ