Search Athmeeya Geethangal

1187. കര്‍ത്താവേയേകണമേ നിന്‍റെ കൃപ  
Lyrics : G.K.
രീതി: പ്രാര്‍ത്ഥന കേള്‍ക്കേണമേ
         
കര്‍ത്താവേയേകണമേ നിന്‍റെ കൃപ നിത്യമീ ദാസനു നീ
 
1   ജീവിതപാതയില്‍ വീണുപോകാതെന്നും
     ഈ ലോകേ കാക്കേണമേ -കൃപാനിധേ താവക ദാസനെയും-
 
2   ശോധനവേളയില്‍ ആകുലനാകാതെ
     നാഥാ! കരുതേണമേ -അനുദിനം താവകദാസനെയും
 
3   ക്ഷീണിച്ചിടാതെയെന്‍ ഓട്ടം തികയ്ക്കുവാന്‍
     ത്രാണിയേകിടണമേ -ദയാപരാ! ദാസനാമീയെനിക്കു-
4   നല്‍കുന്ന ഭാരങ്ങള്‍ താങ്ങിടുവാനായി
     നല്ല കരുത്തു നല്‍കി -താങ്ങേണമേ താവകദാസനെയും-
 
5   എന്‍ മനോഭാരങ്ങള്‍ നീക്കിടുവാന്‍ ബലം
     എന്‍മനസ്സിന്നു നല്‍കി-പാലിക്കണേ താവകദാസനെയും-
 
6   ദുഃഖസമുദ്രത്തില്‍ ആഴ്ത്തിക്കളഞ്ഞിടും
     വന്‍കാറ്റില്‍നിന്നുമെന്നും-കാക്കേണമേ താവകദാസനെയും-     

 Download pdf
34198370 Hits    |    Powered by Revival IQ