Search Athmeeya Geethangal

384. കര്‍ത്താവില്‍ സന്തോഷം അവനെന്‍ 
കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം
പാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലം
അവനെന്‍റെ സങ്കേതം വിശ്രമം നാള്‍തോറും
അവനെന്‍റെ സര്‍വ്വവുമേ-
 
1   പലനാള്‍ കരുതി ഞാന്‍ ഏകനെന്ന് അന്നാളിലവനെന്നോടു ചൊല്ലി
     ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോന്‍ നിന്നോടുകൂടെയുണ്ട്-
 
2   ബലഹീനനെന്നു ഞാന്‍ കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി
     ശക്തനാക്കുന്നവന്‍ ബലം പകരുന്നവന്‍ നിന്നോടുകൂടെയുണ്ട്-
 
3   സ്നേഹിതരില്ലെന്നു കരുതിയനാള്‍ അന്നാളിലവനെന്നോടു ചൊല്ലി
     നിത്യമാം സ്നേഹത്താല്‍ നിന്നെ സ്നേഹിച്ചവന്‍ നിന്നോടുകൂടെയുണ്ട്
 
4   അസാദ്ധ്യമെന്നു ഞാന്‍ കരുതിയനാള്‍ അന്നാളിലവനെന്നോടു ചൊല്ലി
     മനുഷ്യരാല്‍ അസാദ്ധ്യം സാദ്ധ്യമാക്കുന്നവന്‍ നിന്നോടുകൂടെയുണ്ട്-
 
5   നിന്ദിതനെന്നു ഞാന്‍ കരുതിയ നാള്‍ അന്നാളിലവനെന്നോടു ചൊല്ലി
     ക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോന്‍ നിന്നോടുകൂടെയുണ്ട്-

 Download pdf
34198399 Hits    |    Powered by Revival IQ