Search Athmeeya Geethangal

821. ക്രൂശെടുത്തെന്നെയനുഗമിക്ക സ്നേ 
Lyrics : K.D.W.
ക്രൂശെടുത്തെന്നെയനുഗമിക്ക സ്നേഹമോടീശന്‍ വിളിയേകി
യേശുക്രിസ്തുവിന്‍ വിളികേട്ടാല്‍ കുറഞ്ഞോരു ത്യാഗം
സഹിക്കാമോ? സകലവും വെടിഞ്ഞെന്‍ നായകനെ
പിന്തിരിയാതെയനുഗമിക്കാം
 
1   യൗവ്വനമോഹം ജഡമോഹം അവനിയിതേകും സുഖമെല്ലാം
     തവനാമം ഞാനേറ്റപ്പോള്‍ അവിശങ്കം ബലിയര്‍പ്പിച്ചു-
 
2   ഉലകിന്‍ സൗഖ്യം പുല്ലിന്‍ പൂവുലരുംപോലെ വാടിപ്പോം
     നിലയം നിന്നില്‍ ഏകിയതാല്‍ ഉലരാതടിയന്‍ ശോഭിക്കും-
 
3   വന്‍ മുറിവേറ്റ പൊന്‍കരങ്ങള്‍ അന്‍പോടെന്‍മേല്‍ വച്ചപ്പോള്‍
     ആനന്ദത്തിന്‍ അനുഭൂതി മനതാരില്‍ വന്നലതല്ലി-
 
4   താതന്‍ ജനനീ സഹചാരി സോദരീ സോദരര്‍ സ്വയജീവന്‍
     അതിവേഗം വെടിഞ്ഞിവയെല്ലാം പതറാതേശുവെ സേവിക്കാം

 Download pdf
33907269 Hits    |    Powered by Revival IQ