Search Athmeeya Geethangal

176. രാജാധിരാജനാം യേശുവിനെ 
Lyrics : Aniyan Varghese, Kallissery
രാജാധിരാജനാം യേശുവിനെ
ആരാധിക്കുന്നതു നല്ലത്
 
                    എന്‍ മനമേ നീ സ്തോത്രം പാടൂ
                    ഉന്നതനെ നീ വാഴ്ത്തിപ്പാടൂ
                    നിന്നെ രക്ഷിച്ച ദൈവമവന്‍ (2)
 
1   ദേവാധിദേവനാം യേശുദേവന്‍
     ദേവാട്ടിന്‍കുട്ടിയായ് ക്രൂശിലേറി
     എന്‍മനമേ നിന്‍ ശാപം മാറി നിന്‍ മനഭാരം തീരെ മാറി
     നിന്നെ ദൈവത്തിന്‍ പൈതലാക്കി (2)
 
2   ഇല്ലില്ലിതുപോല്‍ ഒരുവനും നിന്‍
     പ്രാണന്‍റെ രക്ഷയ്ക്കായ്
     പ്രാണന്‍ തന്നോന്‍ എന്മനമേ നീ ആരാധിക്കൂ
     ആത്മാവിലും സത്യത്തിലും നിന്‍റെ ജീവന്‍റെ ജീവനവന്‍ (2)
 
3   രാജാവായ് പാരില്‍ പിറന്നവനായ്
     ശ്രീയേശുവല്ലാതെയാരുമില്ല
     എന്മനമേ നിന്‍ജീവകാലം തന്മഹത്വം നീ ഘോഷിക്കുക
     നിന്‍റെ ജീവന്‍റെയുടയവന്‍ താന്‍ (2)          

 Download pdf
48672607 Hits    |    Powered by Oleotech Solutions