Search Athmeeya Geethangal

1060. കര്‍ത്താവിന്‍ ഭക്തന്മാര്‍ വാഗ്ദത്ത 
Lyrics : M.J.P.
കര്‍ത്താവിന്‍ ഭക്തന്മാര്‍ വാഗ്ദത്തനാടതില്‍ എത്തിടുവാന്‍ കാലമായി
ഹല്ലേലുയ്യാ -ഹല്ലേലുയ്യാ  ഹല്ലേലുയ്യാ -ഹല്ലേലുയ്യാ
 
1   കാന്തന്‍ വന്നീടുവാന്‍ കാന്തയെ ചേര്‍ക്കുവാന്‍
     കാലമായ് നാളങ്ങടുത്തുപോയി ഒരുങ്ങിയിരിക്കുന്നോര്‍
     ഒരുക്കിയ വീട്ടിലും ചേരും സമയവും ആസന്നമായ്-
 
2   കണ്ണുനീര്‍ തോര്‍ന്നിടും നിന്ദകള്‍ മാറിടും എണ്ണമില്ലായുഗം വാണീടും നാം
     ഒന്നിച്ചുകൂടുവാന്‍ ഒന്നിച്ചു പാടുവാന്‍ ഒന്നിച്ചുവാഴുവാന്‍ കാലമായി-
 
3   പുത്തനാംശാലേമില്‍ പുത്തന്‍ ശരീരത്തില്‍
     പുത്തന്‍ ഗീതങ്ങള്‍ നാം ആലപിക്കും പൊന്‍വീണകള്‍ മീട്ടി
     വിണ്‍മയവീട്ടില്‍ നാം പൊന്‍മുഖം കണ്ടെന്നും ആരാധിക്കും-           M.J.P

 Download pdf
34198410 Hits    |    Powered by Revival IQ