Search Athmeeya Geethangal

582. കര്‍ത്താവിനായ് പാരിലെന്‍റെ ജീവ 
Lyrics : G.P.
കര്‍ത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
പാര്‍ത്തിടും ഞാന്‍ സ്തോത്രഗീതം പാടി
 
1   എന്‍റെ പാപശാപമെല്ലാം നീക്കി-കര്‍ത്തന്‍
     എന്നെ ദൈവപൈതലാക്കി മാറ്റി
     സന്താപങ്ങള്‍ തീര്‍ന്നിന്നാകയാല്‍ ഞാന്‍ പാടും
     സന്തോഷത്തിന്‍ സംഗീതമുച്ചത്തില്‍-
 
2   ആകുലങ്ങള്‍ തിങ്ങിടുന്ന നേരം-എന്നില്‍
     ആശ്വാസം പകര്‍ന്നു നാഥന്‍ കാക്കും
     ആപത്തിലും തെല്ലും മാറാതെ നിന്നെന്നെ
     ആണിയേറ്റ പാണിയാല്‍ താന്‍ താങ്ങും-
 
3   ശത്രു നേരെ വന്നെതിര്‍ത്തെന്നാലും-എന്‍റെ
     യാത്രാമദ്ധ്യേ എന്തു നേരിട്ടാലും
     കര്‍ത്താവില്‍ ഞാന്‍ ചാരി തന്‍മുഖത്തെ നോക്കി
     യാത്രചെയ്യും ക്രൂശെടുത്തിപ്പാരില്‍-
 
4   വാട്ടം മാലിന്യമില്ലാത്ത നാട്ടില്‍-നിത്യ
     വീട്ടില്‍ ചെന്നു ചേരും നാള്‍വരെയും
     വീഴാതെന്നെ കൈയില്‍ വിശ്വസ്തനായ് കാത്തു
     വിശ്വാസത്തിന്‍ നായകന്‍ നടത്തും-                     G.P

 Download pdf
34198418 Hits    |    Powered by Revival IQ