Search Athmeeya Geethangal

976. കര്‍ത്തന്‍ വരുന്നു വേഗം വരുന്നു 
Lyrics : C.J.
കര്‍ത്തന്‍ വരുന്നു വേഗം വരുന്നു
കാത്തിരിക്കും ഭക്തര്‍ക്കായ് വാനില്‍ വരുന്നു
 
1   ഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം
     ഉലകിലെങ്ങും നമുക്കിനിയും ഉയര്‍ത്തീടാം ക്രിസ്തുവിനെ
 
2   നിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്
     നിന്നീടുക അന്ത്യം വരെ നല്‍കിടും പ്രതിഫലം താന്‍-
 
3   സാക്ഷികളായ് ഇക്ഷിതിയില്‍ രക്ഷകന്‍ കൊടിക്കീഴില്‍ നാം
     അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നില്‍ക്കാം-
 
4   മന്നവരില്‍ മന്നവനായ് മന്നിടം ഭരിച്ചിടുവാന്‍
     തന്നിടത്തില്‍ ഇരുത്തിടുവാന്‍ വന്നിടും ഇനിയുമവന്‍-

 Download pdf
34198311 Hits    |    Powered by Revival IQ