Search Athmeeya Geethangal

169. ആകാശം അതു വര്‍ണ്ണിക്കുന്നു  
Lyrics : Emmanuel Palangadan, Kannoor
1   ആകാശം അതു വര്‍ണ്ണിക്കുന്നു
     എന്‍റെ ദൈവത്തിന്‍ മഹത്ത്വം (2)
     തന്‍റെ കൈവേലകളിന്‍ സുന്ദരവിളംബരം
     ആകാശത്തിന്‍ വിതാനം (2)
     നീലാകാശത്തിന്‍ വിതാനം-ഹല്ലേലുയ്യാ
     ആകാശത്തിന്‍ വിതാനം (2)
 
2   സൂര്യചന്ദ്രാദികളും-വെള്ളി മേഘങ്ങള്‍ താരകളും (2)
     വാനില്‍ പറക്കും പറവകളും (2)
     അലയാഴികളും മന്ദമാരുതനും
     തരു പൂങ്കൊടി പൂഞ്ചോലയും (2)
     അവ പാടുന്നു തന്‍ മഹത്ത്വം-ഹല്ലേലുയ്യാ
     പാടുന്നു തന്‍ മഹത്ത്വം (2)
 
3   കാല്‍വറി  മാമലയും - അതില്‍ ഉയര്‍ത്തിയ മരക്കുരിശും (2)
     ആ കാരിരുമ്പാണികളും (2)
     ആ മുള്‍മുടിയും ആ ചാട്ടവാറും
     അവന്‍ ഒരുക്കിയ ചുടുനിണവും (2)
     അവ പാടുന്നു തന്‍സ്നേഹം-ഹല്ലേലുയ്യാ
     പാടുന്നു തന്‍ സ്നേഹം (2)
 
4   പാപത്തിന്‍ ഇരുള്‍ നീക്കി-ദിവ്യ സ്നേഹത്തിന്‍ ഒളി ഏകി (2)
     അവന്‍ ജീവിപ്പിച്ചെന്‍ ഹൃദയം (2)
     തിരു വന്മഹത്വം തന്‍റെ ദിവ്യസ്നേഹം
     എന്നില്‍ പെരുകിടും വന്‍ കൃപകള്‍ (2)
     അവ ഓര്‍ത്തെന്നും പാടിടും ഞാന്‍ ഹല്ലേലുയ്യാ
     ഓര്‍ത്തെന്നും പാടിടും ഞാന്‍ (2)              

 Download pdf
48672696 Hits    |    Powered by Oleotech Solutions