Search Athmeeya Geethangal

763. കര്‍ത്തനെന്‍റെ സങ്കേതമായ് എന്നോടു 
Lyrics : C.J.
കര്‍ത്തനെന്‍റെ സങ്കേതമായ് എന്നോടുകൂടെയുണ്ട്
കാലമെല്ലാം കാത്തിടുവാന്‍ എന്നെ കരുതിടുവാന്‍
 
1   സന്താപനേരത്തും സന്തോഷിക്കും എന്താപത്തായാലുമെന്നാളിലും
     മാറാത്ത മിത്രം തന്‍ തീരാത്ത സ്നേഹത്തിന്‍
     മാറില്‍ ഞാന്‍ വിശ്രാമം നേടും-
 
2   ലോകം തരാത്തതാം സന്തോഷവും ശോകം കലരാത്തൊരാനന്ദവും
     കര്‍ത്താവില്‍ നിത്യവും പ്രാപിച്ചു പാരിതില്‍
     പാര്‍ക്കുന്നതെത്രയോ ധന്യം-
 
3   മന്നില്‍ സഹിക്കും ദു:ഖങ്ങളെല്ലാം നന്മയ്ക്കുമാത്രം ഭവിക്കുന്നതാല്‍
     അല്ലും പകലും ഞാന്‍ തെല്ലും കലങ്ങാതെ
     ചൊല്ലും എന്‍ വല്ലഭന്‍ പിന്‍പേ-
 
4   കൂടാരവാസം തീര്‍ന്നെന്‍റെ പ്രിയന്‍ കൂടെ വസിക്കുന്ന നാള്‍
     പാര്‍ത്തു ഞാന്‍ ഈ ലോക കഷ്ടങ്ങള്‍ സാരമില്ലെന്നെണ്ണി
     പോകുന്നു പ്രത്യാശയില്‍ ഞാന്‍-                                                     C.J

 Download pdf
34198258 Hits    |    Powered by Revival IQ