Search Athmeeya Geethangal

210. ക്രൂശും വഹിച്ചാ കുന്നിന്‍ മീതെ 
Lyrics : M.E.C.
ക്രൂശും വഹിച്ചാ കുന്നിന്‍ മീതെ പോകുവതാരോ!
ക്ലേശം സഹിച്ചൊരഗതിയെപ്പോലെ ചാകുവതാരോ!
 
1   സര്‍വ്വേശ്വരനേക സുതനോ? സല്‍ദൂതവന്ദിതനോ!
     സുരലോകേ നിന്നും നമ്മെത്തേടിവന്ന സ്നേഹിതനോ?
 
2   നീ വാക്കാല്‍ ചെയ്തോരുലകില്‍
     നിന്‍കൈ രചിച്ചോര്‍ക്കരികില്‍
     നീ വന്നനേരം ബഹുമതിയായവര്‍ തന്നതു കുരിശോ!
 
3   എന്നാധിയകറ്റാന്‍ തനിയേ ക്രൂശെടുത്ത ദേവസുതാ!  
     പിന്നാലെ ഞാനെന്‍ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ-
 
4   എന്‍ജീവിതകാലം മുഴുവന്‍ നിന്‍ സ്നേഹമാധുര്യം
     പാടിപ്പുകഴ്ത്താന്‍ നാഥാ! തരിക
     നാവിനു ചാതുര്യം-      

 Download pdf
33907340 Hits    |    Powered by Revival IQ