165. സര്‍വ്വ നന്മകള്‍ക്കും സര്‍വ്വദാന
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വദാനങ്ങള്‍ക്കും
ഉറവിടമാം എന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയായ്-
1 ആഴി ആഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു
താതന്‍ തിരുക്കരം തേടിയെത്തി
എന്നെ മാര്‍വ്വോടു ചേര്‍ത്തണച്ചു-
2 പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ
നിന്‍റെ വേലയെ തികച്ചിടുവാന്‍
നല്‍വരങ്ങളെ നല്‍കിടുക-

Download pdf