Search Athmeeya Geethangal

268. കണ്ടാലും കാല്‍വറിയില്‍ കുരിശില്‍ 
കണ്ടാലും കാല്‍വറിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
കണ്ടീടുക പ്രിയനേ! നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളില്‍
 
1   ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനായ്
     ഹൃദയം നിന്ദയാല്‍ തകര്‍ന്നവനായ്
     വേദനയാലേറ്റം വലഞ്ഞവനായ്
     തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ്-
 
2   ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട
     കളങ്കമില്ല ദൈവകുഞ്ഞാടിതാ
     ലോകത്തിന്‍ പാപങ്ങള്‍ ചുമന്നുകൊണ്ട്
     വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു-
 
3   സമൃദ്ധിയായ് ജീവജലം തരുവാന്‍
     പാനീയയാഗമായ്ത്തീര്‍ന്നവന്
     കയ്പുനീര്‍ ദാഹത്തിനേകീടവേ
     നിനക്കായവനായതും പാനം ചെയ്തു-
 
4   പാതകര്‍ക്കായ് ക്ഷമ യാചിച്ചവന്‍
     പാതകലോകം വെടിഞ്ഞിടുമ്പോള്‍
     നിവൃത്തിയായ് സകലമെന്നോതിയഹോ
     സ്വന്ത പ്രാണന്‍ പിതാവിനെയേല്‍പ്പിക്കുന്നു-
 
5   തന്‍തിരുമേനി തകര്‍ന്നതിനാല്‍
     തങ്കനിണം ചിന്തിയതിനാല്‍
     നിന്‍വിലയല്ലോ നല്‍കിയവന്‍
     നിന്നെ സ്വര്‍ഗ്ഗീയ സമ്പൂര്‍ണ്ണനാക്കിടുവാന്‍-
 

 Download pdf
34198377 Hits    |    Powered by Revival IQ