Search Athmeeya Geethangal

862. കണ്ണുനീര്‍ താഴ് വരയില്‍ ഞാനേറ്റം 
1   കണ്ണുനീര്‍ താഴ് വരയില്‍ ഞാനേറ്റം വലഞ്ഞീടുമ്പോള്‍
     കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും
         
          നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
          നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ     
 
2   കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
     കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്-
 
3   തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
     ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ-
 
4   കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
     കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല-
 
5   ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞീടുമ്പോള്‍
     ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ-
 
6   ചെങ്കടല്‍ തീരമതില്‍ തന്‍ ദാസന്‍ കേണതുപോല്‍
     ചങ്കിനു നേരെ വരും വന്‍ഭാരം മാറിപ്പോകും-

 Download pdf
34198294 Hits    |    Powered by Revival IQ