Lyrics : M.E.C.‘Jesus I my cross have taken”
1 ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്ചെല്കയാം
പാരില്‍ പരദേശിയായ് ഞാന്‍ മോക്ഷവീട്ടില്‍ പോകയാം
ജീവനെന്‍പേര്‍ക്കായ് വെടിഞ്ഞ നാഥനെ ഞാന്‍ പിഞ്ചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ചെല്ലും
2 മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭമല്ലെനിക്കിനി വന്‍ ചേതമെന്നറിഞ്ഞു ഞാന്‍-
3 ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും
നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാന്‍ പിഞ്ചെല്ലും-
4 ക്ലേശം വരും നേരമെല്ലാം ക്രൂശിലെന്‍ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകില്‍ തുമ്പമെല്ലാം ഇമ്പമാം-
5 നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോര്ക്കുകില്
ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം-
6 ദൈവത്തിന് പരിശുദ്ധാത്മാവെന്നില് വാസം ചെയ്കയാല്‍
ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും-
![](images/PDF.gif)
Download pdf