Search Athmeeya Geethangal

307. ഓ കാല്‍വറി ഓ കാല്‍വറി 
Lyrics : Joy J
ഓ കാല്‍വറി ഓ കാല്‍വറി
ഓര്‍മ്മകള്‍ നിറയും അന്‍പിന്‍ ഗിരി
 
1   അവികല സ്നേഹത്തിന്‍ അതുല്യമാം ചിത്രം
     അഖിലവും കാണുന്നു ക്രൂശതിങ്കല്‍ (2)
     സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍ വ്യാപ്തിയും
     സകലവും കാണുന്നു കാല്‍വറിയില്‍-
 
2   മനുകുല പാപം മുഴുവനും പേറി
     മരക്കുരിശേന്തി യേശു നാഥന്‍ (2)
     പരിശുദ്ധനായവന്‍ മനുഷ്യനുവേണ്ടി
     പകരം മരിച്ചിതാ കാല്‍വറിയില്‍-
 
3   അതിക്രമം നിറയും മനുജന്‍റെ ഹൃദയം
     അറിയുന്നോനേകന്‍ യേശു നാഥന്‍ (2)
     അകൃത്യങ്ങള്‍ നീക്കാന്‍ പാപങ്ങള്‍ മായ്ക്കാന്‍
     അവിടുന്ന് ബലിയായ് കാല്‍വറിയില്‍-
 
4   മലിനത നിറയുമീ മര്‍ത്ത്യന്‍റെ ജീവിതം
     മനസ്സലിവിന്‍ ദൈവം മുന്നറിഞ്ഞു (2)        
     മറുവിലയാകാന്‍ മനുഷ്യനായ് വന്നു
     മരിച്ചേശു യാഗമായ് കാല്‍വറിയില്‍-

 Download pdf
34198409 Hits    |    Powered by Revival IQ