Search Athmeeya Geethangal

964. ഒരു മനസ്സോടെ ഒരുങ്ങി നില്‍ക്ക നാം 
Lyrics : M.E.C.
1   ഒരു മനസ്സോടെ ഒരുങ്ങി നില്‍ക്ക നാം
     മണവാളനേശുവിന്‍ വരവിനായി
     വരുന്ന വിനാഴികയറിയുന്നില്ലാകയാല്‍
     ഒരുങ്ങിയുണര്‍ന്നിരിക്കാം-നാഥന്‍
        
          ദീപം തെളിയിച്ചു കാത്തിരിപ്പിന്‍
          ജീവനാഥനെ എതിരേല്‍പ്പാന്‍
 
2   മന്നവന്‍ ക്രിസ്തുവാം അടിസ്ഥാനത്തിന്മേള്‍
     പണിയണം പൊന്‍ വെള്ളിക്കല്ലുകളാല്‍
     മരം പുല്ലു വയ്ക്കോല്‍ ഇവകളാല്‍ ചെയ്ത
     വേലകള്‍ വെന്തിടുമേ-അയ്യോ!
 
3   വന്ദ്യവല്ലഭനാം യേശുമഹേശന്‍
     വിശുദ്ധന്മാര്‍ക്കായ് വാനില്‍ വന്നിടുമ്പോള്‍
     നിന്ദ്യരാകാതെ വെളിപ്പെടുംവണ്ണം
     സുസ്ഥിരരായിരിക്കാം-നമ്മള്‍
 
4   തന്‍ തിരുനാമത്തിലാശ്രിതരായ് നാം
     തളര്‍ന്നുപോകാതെ കാത്തിരിക്കാം
     അന്ത്യംവരെയും ആദിമസ്നേഹം
     ഒട്ടും വിടാതിരിക്കാം-നമ്മള്‍
 
5   വെന്തഴിയും ഈ ഭൂമിയെന്നറിഞ്ഞും
     കാന്തനെ കാണുവാന്‍ കാത്തിരുന്നും
     എത്ര വിശുദ്ധ ജീവനും ഭക്തിയും
     ഉള്ളവരാകണം നാം-പാര്‍ത്താല്‍
 
6   ജഡത്തിന്‍റെ പ്രവൃത്തികള്‍ സംഹരിച്ചു നാം
     ജയിക്കണം സാത്താന്യ സേനകളെ
     ജയിക്കുന്നവന്നു ജീവപറുദീസിന്‍
     ജീവകനി ലഭിക്കും-ആമേന്‍                M.E.C.

 Download pdf
33906934 Hits    |    Powered by Revival IQ