Search Athmeeya Geethangal

427. ഒരു ചെറു താരകംപോല്‍ ഒരു ചെറു  
Lyrics : G.V
ഒരു ചെറു താരകംപോല്‍ ഒരു ചെറു കൈത്തിരിപോല്‍
വിളങ്ങേണം നിനക്കായെന്‍ നാളുകള്‍ തീരും വരെ
 
1   എന്‍കുറവുകള്‍ ഓര്‍ക്കാതെ എന്‍വീഴ്ചകള്‍ കണക്കിടാതെ
    നിന്‍കൃപകള്‍ ചൊരിഞ്ഞെന്നെ നിന്‍പാതേ നടത്തിടണേ-
 
2   പലവിധമാം ശോധനയിന്‍ വലയില്‍ ഞാന്‍ വീണിടുമ്പോള്‍
    വലഞ്ഞിടാതെ നിന്നിടുവാന്‍ ബലം എനിക്കേകിടണേ-
 
3   എന്‍ താലന്തുകള്‍ അഖിലം എന്‍മാനവും ധനവുമെല്ലാം
    എന്‍ജീവിതം സമ്പൂര്‍ണ്ണമായ് നിന്‍മുമ്പില്‍ സമര്‍പ്പിക്കുന്നേ-
 
4   പെരും താപത്താല്‍ അലഞ്ഞിടുമ്പോള്‍ വെറും നാമമാത്രമായ് തീരുമ്പോള്‍
    ഇരുകരങ്ങളാല്‍ താങ്ങിയെന്നെ തിരുമാര്‍വ്വോടണച്ചിടണേ

 Download pdf
33907293 Hits    |    Powered by Revival IQ