Search Athmeeya Geethangal

1063. ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ എന്നാളും 
Lyrics : V.J.
രീതി: സന്തോഷമായിരുങ്കള്‍
 
ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ എന്നാളും ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍
മണവാളനേശു വാനില്‍ വരാറായ് ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍
 
1   അത്തിവൃക്ഷം തളിര്‍ത്തുവല്ലോ വേനലും അടുത്തുപോയി
     കര്‍ത്തന്‍ വേഗം വന്നിടും നാമും കൂടെ പോകും
     ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍-
 
2   കാഹളം മുഴങ്ങിടാന്‍ കാലമേറെയില്ലല്ലോ
     തുല്യമില്ലാമോദം നിറഞ്ഞവരായ് നാം ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍-
 
3   കണ്ണുനീര്‍ തുടച്ചിടും കര്‍ത്താവു തന്‍ കൈകളാല്‍
     നമുക്കു പ്രതിഫലം നല്‍കും നല്ലനാഥന്‍ യേശു ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍
 
4   ശോകമെല്ലാം തീര്‍ന്നിടും ശോഭിതരായ് മാറിടും
     സന്തോഷമായ് വാഴും സ്വര്‍ഗ്ഗസീയോനില്‍ നാം
     ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍-                                 

 Download pdf
33906842 Hits    |    Powered by Revival IQ