Lyrics : K.D.W.ഒന്നു നോക്കൂ! കാല്‍വറിയില്‍ ജീവന്‍ ലഭ്യമായിടും
യേശുനാഥന്‍ ജീവനറ്റ പാപികള്‍ക്കായ് തൂങ്ങുന്നു
1 യേശു നിന്നെ സ്നേഹിച്ചല്ലോ കാല്‍വറിയില്‍ നിണം ചിന്തി
ആശു നിന്‍റെ പാപം പോക്കാന്‍ ഈശപുത്രന്‍ മൃതിയേറ്റു
2 പ്രാര്‍ത്ഥനയോ അനുതാപമോ കണ്ണുനീരോ വില പോരാ-
ക്രൂശിലൊഴുക്കിയ രക്തം വേണം നിന്‍റെ പാപം പോക്കിടാന്‍-
3 യേശുവേറ്റ മുറിവുകള്‍ നിന്നെ സൗഖ്യമാക്കാന്‍ മതിയല്ലോ-
നീതിവസ്ത്രം അണിയിക്കാനായ് നഗ്നനായ് താന്‍ ക്രൂശിന്മേല്‍
4 യേശു നല്‍കും നിത്യജീവന്‍ സ്വീകരിക്കൂ അതിവേഗം
മരണം നീങ്ങി വിജയം കിട്ടി നിത്യം വാഴാമവന്‍ കൂടെ-
5 ഏകനോട്ടം ജീവന്‍ നല്‍കും പാപി നീതിമാനാകും
യേശുവെപ്പോല്‍ രൂപം പൂണ്ടു ദേവസുതനായ് തീരും നീ-
Download pdf