Search Athmeeya Geethangal

568. ഒന്നുമില്ലായ്മയില്‍ നിന്നെന്നെ 
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ
           
      നിന്‍മഹാ കൃപയ്ക്കായ്
      നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും
 
അന്നവസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ കണ്മണി പോലെ കാത്തിടുന്നു-
 
നാശമില്ലാത്തവകാശവും യേശുവിന്‍ ഭാഗ്യസന്നിധിയില്‍
നീതിയിന്‍ വാടാമുടികളും തന്‍മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും- 

 Download pdf
33906971 Hits    |    Powered by Revival IQ